10:38pm 09 September 2026
NEWS
ഖത്തറിൽ പെൺകുട്ടികൾക്കായി ഫെൻസിംഗ് പരിശീലനം; ഖത്തർ ഫൗണ്ടേഷന്റെ 'ക്രിയേറ്റിംഗ് പാത്ത്‌വേയ്‌സ്' ശ്രദ്ധേയമാകുന്നു
09/09/2026  07:55 PM IST
nila
ഖത്തറിൽ പെൺകുട്ടികൾക്കായി ഫെൻസിംഗ് പരിശീലനം; ഖത്തർ ഫൗണ്ടേഷന്റെ ക്രിയേറ്റിംഗ് പാത്ത്‌വേയ്‌സ് ശ്രദ്ധേയമാകുന്നു

 


ദോഹ:​​കോർട്ടിലെ ഡിജിറ്റൽ സ്കോറിംഗ് ബോർഡിൽ ലൈറ്റുകൾ തെളിയുമ്പോൾ, കയ്യിലെ വാളും മനസ്സിന്റെ ഏകാഗ്രതയും ഒരേ താളത്തിൽ ചലിപ്പിക്കുന്ന പെൺകുട്ടികളാണ് ഇന്ന് ദോഹയുടെ കായികഭൂപടത്തിലെ പുത്തൻ തരംഗം. പെൺകുട്ടികൾക്ക് അനുയോജ്യമല്ലെന്ന പരമ്പരാഗത ധാരണകളെ കടപുഴക്കിയെറിഞ്ഞാണ് ഖത്തർ ഫൗണ്ടേഷന്റെ (QF) 'ക്രിയേറ്റിംഗ് പാത്ത്‌വേയ്‌സ്' പദ്ധതിയിലൂടെ ഇവർ ഫെൻസിംഗ് കോർട്ടുകളിൽ പുതിയ ചരിത്രം കുറിക്കുന്നത്.
​എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ സെപ്റ്റംബർ 12 ശനിയാഴ്ച നടക്കാനിരിക്കുന്ന 'ടുഷെ: ഇന്റർനാഷണൽ ഫെൻസിംഗ് ഡേ 2026' വേദിയിൽ ഒളിമ്പിക് മെഡൽ ജേതാവ് ഇബ്തിഹാജ് മുഹമ്മദിനൊപ്പം മാറ്റുരയ്ക്കാൻ നൂറിലധികം കുരുന്നുകളാണ് അണിനിരക്കുന്നത്.
സിനിമയിൽ കണ്ട് കൊതിച്ച കളിയിൽ ഇന്ന് ഈ കൊച്ചു മിടുക്കി തന്ത്രശാലിയായ പോരാളിയാണ്. "തുടക്കത്തിൽ വാളിന് ഭാരം തോന്നിയിരുന്നെങ്കിലും ഇപ്പോൾ തന്ത്രപരമായി ചിന്തിക്കാനും ഭയത്തെ അതിജീവിക്കാനും കളി എന്നെ പഠിപ്പിച്ചു," അൽ ബാദിപറയുന്നു.ഫെൻസിംഗ് ട്രാക്കിലെ പതർച്ചയെ മറികടന്ന് സ്കൂളിലെ ഏത് കാര്യത്തിനും മുന്നിട്ടിറങ്ങാൻ ധൈര്യം നേടിയ കഥയാണ് അൽ അവധിക്ക് പറയാനുള്ളത്. മികച്ചൊരു എഴുത്തുകാരി കൂടിയായ ഈ മിടുക്കിയുടെ സ്വപ്നം ഭാവിയിൽ ഫെൻസിംഗിനെക്കുറിച്ച് പുസ്തകമെഴുതുകയും വലിയൊരു ചാമ്പ്യനാവുകയുമെന്നാണ്.അച്ഛന്റെ കായിക സ്വപ്നങ്ങൾക്ക് തുടർച്ചയായി വാളേന്തിയ ഈ സഹോദരിമാർക്ക് ഫെൻസിംഗ് ആത്മരക്ഷയും രാജ്യസ്നേഹവുമാണ്. "മാസ്ക് ധരിച്ച് വാളെടുക്കുമ്പോൾ രാജ്യത്തെ സംരക്ഷിക്കാൻ യുദ്ധക്കളത്തിൽ നിൽക്കുന്ന ധീരതയാണ് മനസ്സിൽ" എന്ന് അവർ അഭിമാനത്തോടെ ഓർക്കുന്നു. പെൺകുട്ടികൾക്കും ഈ കളി സ്വന്തമാണെന്ന് അവർ ഉറപ്പിച്ചു പറയുന്നു.
​വേഗതയും ശ്രദ്ധയും കൃത്യതയും ക്ഷമയും സമന്വയിക്കുന്ന ഫെൻസിംഗ് എന്ന കായികവിനോദത്തിലൂടെ പെൺകുട്ടികളുടെ വ്യക്തിത്വ വികസനവും ആത്മവിശ്വാസവുമാണ് വളർത്തുന്നതെന്ന് QF സ്പോർട്സ് സ്പെഷ്യലിസ്റ്റ് ഗുരൂർ അഹമ്മദ് വ്യക്തമാക്കുന്നു.
​സെപ്റ്റംബർ 12 ശനിയാഴ്ച വൈകുന്നേരം 4 മുതൽ 8 വരെ എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന ആഘോഷ പരിപാടികൾ പൊതുജനങ്ങൾക്കും ഈകായികവിഭാഗത്തെ അടുത്തറിയാൻ അവസരമൊരുക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img